AmericaEducationKeralaLatest NewsLifeStyleNews

കോതമംഗലം എം. എ കോളേജ്  പ്രിൻസിപ്പൽമാർക്കു  അലുമ്‌നി യൂസ്‌എ യുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുന്നു – സെപ്റ്റംബർ 28ന് ന്യൂയോർക്കിൽ 

കോതമംഗലം മാർ അത്തനേഷ്യസ് ആർട്സ് & സയൻസ് കോളേജ് അലുമ്‌നി യൂസ്‌എ യുടെ ആഭിമുഖ്യത്തിൽ ഈ വരുന്ന സെപ്റ്റംബർ 28 ഞായറാഴ്‌ച വൈകിട്ട് നാലുമണിക്ക് ന്യൂയോർക്ക് റോക്‌ലൻഡിലെ മലബാർ പാലസ് റസ്റ്റോറന്റിൽ വച്ച് മീറ്റ് & ഗ്രീറ്റ്  യോഗം നടത്തുന്നു.  യോഗത്തിൽ മാർ അത്തനേഷ്യസ് കോളജ് അസോസിയേഷൻ സെക്രട്ടറിയും മുൻ പ്രിൻസിപ്പലുമായ ഡോ. വിനി വർഗീസ്, ആർട്സ് & സയൻസ് കോളേജിൻറെ ഇപ്പോളത്തെ പ്രിൻസിപ്പലായ ഡോ. മഞ്ചു കുര്യൻ, മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പലായ ഡൊ. ബോസ് മാത്യൂ ജോസ് എന്നിവരെ ആദരിക്കും.  വിവിധ സ്ഥലങ്ങളിൽ നിന്നുള്ള അലുംനി യൂസ്എ യൂടെ അംഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും. എം. എ കോളേജിൻറെ അക്കാദമിക് നിലവാരം ഉയർത്തുന്നതിനും വിദ്യാലയത്തിൻറെ ശ്രേയസ്സ് നിലനിർത്തുന്നതിനും അഷീണം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സാരഥികളുമായി സംവദിക്കുന്നതിനുള്ള സുവർണ്ണാവസരം ആയിരിക്കും ഈ പൂർവ്വ വിദ്യാർത്ഥി സംഗമം. 

അക്കാദമിക് തലത്തിലും,  പഠ്യേതര നിലകളിലും ഇന്ത്യയിൽതന്നെ മികച്ച നിലവാരം പുലർത്തുന്ന കലാലയങ്ങളാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങും, ആർട്സ് & സയൻസ് കോളേജും. ദേശീയവും അന്തർദേശീയവുമായ നിരവധി അവാർഡുകൾ ഈ കലാലയങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഈ  വർഷത്തെ ഇന്റർനാഷണൽ ഗ്രീൻ കോളേജ് അവാർഡ് – 2025 ലഭിച്ചിരിക്കുന്നത് മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിനാണ്. കഴിഞ്ഞ വർഷത്തെ ഗ്രീൻ അവാർഡ്‌ എം. എ. ആർട്സ് & സയൻസ് കോളജിനാണ്‌ ലഭിച്ചത് എന്നത് ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്.  ഈ  ലോകോത്തര പുരസ്‌കാരം ഏറ്റു  വാങ്ങുന്നതിനാണ് കോളേജ് അസോസിയേഷൻ സെക്രട്ടറിയും പ്രിൻസിപ്പൽമാരും ന്യൂയോർക്കിൽ എത്തിയിരിക്കുന്നത്. പാരിസ്ഥിതിക സംരക്ഷണം, പാരിസ്ഥിതിക കാര്യസ്ഥത തുടങ്ങിയ കാര്യങ്ങൾ പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തുകയും,  വിജകരമായി അവയെ കാമ്പസുകളിൽ പ്രാവർത്തികമാക്കുകയും ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് മഹത്ത്വരമായ ഈ അന്താരാഷ്ട്ര ബഹുമതി നൽകപ്പെടുന്നത്.

യുനൈറ്റഡ് നേഷൻ 80-മത് ജനറൽ അസ്സംബ്ലിയോടനുബന്ധിച്ചു നടക്കുന്ന 9-മത്  ന്യൂയോർക്  സിറ്റി ഗ്രീൻ സ്‌കൂൾ കോൺഫറൻസ്- 2025ൽ വച്ചാണ് ഈ മഹത്ത്വരമായ അവാർഡ് നൽകപ്പെടുന്നത്. ന്യൂയോർക് സിറ്റി, മൻഹാട്ടനിൽ, ഐ എൽ ആർ സ്‌കൂൾ, കോർണെൽ യൂണിവേഴ്സിറ്റിയിലാണ് കോൺഫറൻസ് നടക്കുന്നത്. 

2024ൽ നാഷണൽ ഇന്സ്ടിട്യൂഷണൽ റാങ്കിങ് ഫ്രെയിംവർക് (NIRF) ൻറെ റാങ്കിങ്ങിൽ ദേശീയതലത്തിൽ ഉന്നതനിലവാരം പുലർത്തുന്ന 100 കോളേജുകളിൽ 74-) o സ്ഥാനം കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് ആർട്സ് & സയൻസിനു ലഭിക്കുകയുണ്ടായി. കോളേജിന്റെ അക്കാദമിക് മികവിനുള്ള അംഗീകാരമായിരുന്നു അത്.  എം. എ. കോളേജ് ഒരു ഓട്ടോണമസ് വിദ്യാഭ്യാസ സ്ഥാപനമാണ്.

ഞായറാഴ്ച്ച നടക്കുന്ന മീറ്റ് & ഗ്രീറ്റ് പരിപാടിയിലേക്ക് എല്ലാ മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്റെയും ആർട്സ് & സയൻസ് കോളേജിന്റെയും അലുമ്‌നി യൂസ്‌.എ അംഗങ്ങളെ ഹാർദ്ദവമായി ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിക്കുന്നു. 

Venu: Malabar Palace, 44 Route 303, Valley Cottage, NY 10989

കൂടുതൽ വിവരങ്ങൾക്ക്:

സാബു സ്കറിയ (പ്രസിഡൻറ്) (267) 980-7923

ജോബി മാത്യു (സെക്രട്ടറി )   (301) 624-9539

ജോർജ്ജ് വർഗീസ് (ട്രഷറർ )  (954) 655-4500

Show More

Related Articles

Back to top button