CommunityCrimeKeralaLatest NewsPolitics

ജയിലിലായ തന്ത്രി രാജീവര്‍ക്ക് ദേഹാസ്വാസ്ഥ്യം; ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: സ്വര്‍ണപാളി മോഷണക്കേസില്‍ അറസ്റ്റിലായ തന്ത്രി രാജീവര്‍ക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലകറക്കവും നടക്കാന്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ടതായി രാജീവര്‍ ജയില്‍ ജീവനക്കാരെ അറിയിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില ഡോക്ടര്‍മാര്‍ നിരീക്ഷിച്ചു വരികയാണ്.

രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ഈ മാസം 23 വരെ കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത രാജീവരെ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

ശബരിമല ശ്രീകോവിലിലെ സ്വര്‍ണം പൂശിയ പാളികള്‍ മോഷ്ടിച്ച കേസിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ചാണ് പ്രത്യേക അന്വേഷണ സംഘം വെള്ളിയാഴ്ച രാജീവറെ അറസ്റ്റ് ചെയ്തത്. കേസിലെ 13-ാം പ്രതിയാണ് അദ്ദേഹം.

കൂടുതല്‍ ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. തന്ത്രിയുടെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ചൊവ്വാഴ്ച പരിഗണിക്കും.

Show More

Related Articles

Back to top button