പാലായിൽ ‘സ്വിം കേരള സ്വിം’ പരിശീലന ക്യാമ്പിന് തുടക്കം

പാലാ ∙ മൈൽസ്റ്റോൺ സ്വിമ്മിംഗ് ആൻഡ് പ്രമോട്ടിംഗ് സൊസൈറ്റിയും അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാനയും ചേർന്ന് വിവിധ ജില്ലകളിൽ കുട്ടികൾക്കും യുവാക്കൾക്കും സൗജന്യമായി നൽകിവരുന്ന നീന്തൽ പരിശീലന പദ്ധതിയായ ‘സ്വിം കേരള സ്വിം’ന്റെ ഭാഗമായി പാലാ സെന്റ് തോമസ് കോളജ് നീന്തൽക്കുളത്തിൽ ആരംഭിച്ച പരിശീലന ക്യാമ്പിന് തുടക്കമായി. പാലാ നഗരസഭ ചെയർപേഴ്‌സൻ ദിയ ബിനു പുളിക്കണ്ടത്തിൽ ക്യാമ്പ് ഫ്ലാഗ് ഓഫ് ചെയ്തു.

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അധ്യക്ഷത വഹിച്ചു. സംവിധായകൻ ഭദ്രൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. നഗരസഭ കൗൺസിലറും മുൻ ദേശീയ വാട്ടർ പോളോ താരവുമായ ബിനു പുളിക്കക്കണ്ടം, സാഹസിക നീന്തൽ താരവും മുഖ്യ പരിശീലകനുമായ എസ്.പി. മുരളീധരൻ, മൈൽസ്റ്റോൺ സൊസൈറ്റി വൈസ് പ്രസിഡന്റ് മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ, ഫാ. മാത്യൂ ആലപ്പാട്ടുമേടയിൽ, ഫൊക്കാന മുൻ ചെയർമാൻമാരായ പോൾ കറുകപ്പിള്ളിൽ, ജോൺ പി. ജോൺ, മുൻ ജനറൽ സെക്രട്ടറി ടോമി കോക്കാട്ട്, റീജിയണൽ വൈസ് പ്രസിഡന്റ് ജോസി കാരക്കാട്ട്, മൈൽസ്റ്റോൺ സൊസൈറ്റി ഭാരവാഹികളായ ഡോ. ആർ. പൊന്നപ്പൻ, കെ.കെ. ഗോപികുട്ടൻ, പി.ആർ.ഒ ആർ. രാഖി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.






