
കൊച്ചി: ടി20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും ടൂർണമെന്റിലെ മികച്ച താരമായി “മാൻ ഓഫ് ദി പ്ലെയർ” അവാർഡ് നേടിയ സഞ്ജു സാംസൺ നെയും അഭിനന്ദിച്ച് ഫൊക്കാനയുടെ മുൻ പ്രസിഡന്റും കേരള ടൈംസ് പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറുമായ പോൾ കറുകപ്പിള്ളിൽ ആശംസകൾ അറിയിച്ചു. ഇന്ത്യൻ ടീമിന്റെ ഈ ചരിത്രവിജയം രാജ്യത്തിനാകെ അഭിമാനകരമാണെന്നും യുവതലമുറയ്ക്ക് വലിയ പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച് ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു സഞ്ജു സാംസൺ. അദ്ദേഹത്തിന് ലഭിച്ച “മാൻ ഓഫ് ദി പ്ലെയർ” പുരസ്കാരം ഇന്ത്യൻ ക്രിക്കറ്റിനും കേരളത്തിനും വലിയ അഭിമാനമാണെന്ന് പോൾ കറുകപ്പിള്ളിൽ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ടീമിനും സഞ്ജു സാംസണിനും അദ്ദേഹം ഹൃദയം നിറഞ്ഞ ആശംസകളും അഭിനന്ദനങ്ങളും നേർന്നു.




