CrimeLatest NewsNewsOther CountriesPolitics

ഇസ്രയേലിന്റെ വീണ്ടും ആക്രമണം: ‘ടെഹ്‌റാൻ ചാമ്പലാക്കും’ എന്നാണ് ഇറാനെതിരെ മുന്നറിയിപ്പ്

ടെഹ്‌റാൻ നഗരത്തിൽ വീണ്ടും വ്യോമാക്രമണവുമായി ഇസ്രയേൽ. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലും സമീപപ്രദേശങ്ങളിലും ശക്തമായ ആക്രമണമാണ് ഇസ്രയേൽ നടത്തിയത്. 24 മണിക്കൂറിനുള്ളിൽ തന്നെ രണ്ടാംതവണയും നടന്ന ആക്രമണത്തിൽ നിരവധി ആണവ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയതായി റിപ്പോർട്ടുകളുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം, മൂന്നോളം ഇറാനിയൻ ആണവ ശാസ്ത്രജ്ഞർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കൂടാതെ, കെർമൻഷാ പ്രവിശ്യയിലെ ഒരു സൈനിക താവളത്തിൽ വലിയ സ്ഫോടനവും ഉണ്ടായതായി സൂചനകളുണ്ട്.

ഇസ്രയേലിന്റെ ആക്രമണത്തെ തുടർന്ന് ഇറാൻ താൽക്കാലികമായി തങ്ങളുടെ മുഴുവൻ വ്യോമാതിർത്തിയും അടച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യാന്തര വിമാനങ്ങൾ വൈകുകയാണെന്നും യാത്രക്കാരോട് മുന്നറിയിപ്പായി അവരുടെ വിമാന കമ്പനികളുടെ വെബ്സൈറ്റുകൾ പരിശോധിക്കാൻ ഇൻഡിഗോ ഉൾപ്പെടെയുള്ള എയർലൈൻസുകൾ നിർദേശിച്ചു.

ഇറാൻ വീണ്ടും മിസൈലാക്രമണം നടത്തിയാൽ തങ്ങളുടെ തലസ്ഥാനമായ ടെഹ്‌റാൻ കത്തിച്ച് ചാമ്പലാക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി വ്യക്തമാക്കി. അതേസമയം, ഇസ്രയേലിനെ പിന്തുണയ്ക്കുന്ന ഏതൊരു രാജ്യത്തെയും പിടിയിലാക്കുമെന്നും ഇത്തരം രാജ്യങ്ങളിൽ സ്ഥിതി ചെയ്യുന്ന സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ആക്രമണമുണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പു നൽകി.

യുഎസ്, യുകെ, ഫ്രാൻസ് എന്നിവയ്ക്കാണ് ഇറാൻ തീവ്ര മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇസ്രയേലിനെ പിന്തുണച്ച് അമേരിക്ക ഇസ്രയേലിലേക്കെത്തിയ ഇറാനിയൻ മിസൈലുകൾ തകർത്തുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് ഇറാന്റെ ശക്തമായ പ്രതികരണം.

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം അധികം വൈകാതെ വലിയ യുദ്ധത്തിലേക്ക് നീങ്ങുമെന്നത് വ്യക്തമാകുകയാണ്.

Show More

Related Articles

Back to top button