ഫിലാഡൽഫിയയിൽ ഇന്ത്യാ പ്രസ് ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം ജൂലൈ 13-ന്

ഫിലാഡൽഫിയ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഫിലാഡൽഫിയ മേഖലാ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം ജൂലൈ 13-ന് ഞായറാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് മയൂര റസ്റ്റോറന്റിലാണ് പരിപാടി (9321 Krewstown Rd, Philadelphia, PA 19115).
പ്രമുഖ സാമൂഹിക, സാംസ്‌കാരിക നേതാക്കളുടെ സാന്നിധ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഐ.പി.സി.എൻ.എയുടെ ദേശീയ നേതാക്കളായ സുനിൽ ട്രൈസ്റ്റാർ, ഷിജോ പൗലോസ്, വൈശാഖ് ചെറിയാൻ തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂര്‍ത്തിയായതായി ട്രെഷറർ വിന്സെൻറ് ഇമ്മാനുവേൽ അറിയിച്ചു.
ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് അരുണ്‍ കോവാറ്റ്, ജനറൽ സെക്രട്ടറി സുമോദ് നെല്ലിക്കാല, ട്രെഷറർ വിന്സെൻറ് ഇമ്മാനുവേൽ, വൈസ് പ്രസിഡന്റ് റോജിഷ് സാമുവേൽ, ജോയിന്റ് സെക്രട്ടറി ജോർജ് ഓലിക്കൽ, ജോയിന്റ് ട്രെഷറർ സിജിൻ തിരുവല്ല എന്നിവരുടെ നേതൃത്വത്തിലാണ് ചാപ്റ്റർ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി ചാപ്പ്റ്ററിന്റെ ഭാരവാഹികളായ അരുണ്‍ കോവാറ്റ് (215 681 4472), സുമോദ് നെല്ലിക്കാല (267 322 8527), വിന്സെൻറ് ഇമ്മാനുവേൽ (215 880 3341) എന്നിവരുമായി ബന്ധപ്പെടാം. അതുപോലെ ചാപ്റ്റർ അംഗങ്ങളായ ജോബി ജോർജ്, സുധാ കർത്താ, ജോർജ് നടവയൽ, രാജു ശങ്കരത്തിൽ, ജീമോൻ ജോർജ്, ജിജി കോശി, ലിജോ ജോർജ്, ജിനോ ജേക്കബ്, സജു വർഗീസ്, എബിൻ സെബാസ്റ്റ്യൻ എന്നിവരെയും സമീപിക്കാം.




