ഓട്ടവയിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ പിക്കപ്പ് ട്രക്ക് ഇടിച്ചു; ദു:ഖത്തിൽ പ്രവാസ ലോകം

ഓട്ടവ : കാനഡയുടെ തലസ്ഥാനമായ ഓട്ടവയിൽ പിക്കപ്പ് ട്രക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവതി ദാരുണമായി മരിച്ചു. ഹൈദരാബാദ് സ്വദേശിനി സലോണി ഐതവാഡേക്കർ (27) ആണ് മരണപ്പെട്ടത്.തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. എൽജിൻ സ്ട്രീറ്റിലെ ലോറിയർ അവന്യൂയുടെ സമീപത്താണ് പിക്കപ്പ് ട്രക്ക് സലോണിയേത് ഇടിച്ചത്. ആൽഗോൻക്വിൻ കോളേജിൽ പഠിച്ചുവരികയായിരുന്നു . ഗുരുതരമായി പരുക്കേറ്റ് ഉടൻ ആശുപത്രിയി ലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു എന്നു ആശുപത്രി അധികൃതർ അറിയിച്ചു.ഇപ്പോൾ അപകടത്തെക്കുറിച്ച് അന്വേഷണങ്ങൾ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നവർക്ക്, പ്രത്യേകിച്ച് ഡാഷ് ക്യാം ദൃശ്യങ്ങൾ കൈവശമുള്ളവർക്ക്, 613-236-1222 അല്ലെങ്കിൽ 1-800-222-8477 എന്നീ നമ്പറുകളിൽ ഓട്ടവ പൊലീസ് ഫാറ്റൽ കൊളിഷൻ യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.പ്രവാസി മലയാളികളും മറ്റ് ഇന്ത്യൻ സമൂഹവും ഈ ദു:ഖ വാർത്തയെ വലിയ ഭീതിയോടെയാണ് സ്വീകരിച്ചിരിക്കുന്നത്.




