FeaturedIndiaLatest NewsPolitics

കരൂർ റാലി ദുരന്തം: മരിച്ചവർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി.

ചെന്നൈ ∙ നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെ പാർട്ടി കരൂരിൽ സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും 39 പേർ മരിച്ചതിനെ തുടർന്ന് കേന്ദ്രവും പാർട്ടിയും ധനസഹായം പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി മോദി മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും അനുവദിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തുക ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നായിരിക്കും.

ടിവികെ അധ്യക്ഷൻ വിജയ് മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നൽകുമെന്ന് അറിയിച്ചു. ദുരന്തത്തെ തുടർന്ന് ടിവികെ സംസ്ഥാന പര്യടനം നിര്‍ത്തിവെച്ചു.

കരൂർ സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുമെന്ന് ടിവികെ അറിയിച്ചു. അതേസമയം, അപകടവുമായി ബന്ധപ്പെട്ട് വിജയിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നതാണ് സർക്കാരിന്റെ നിലപാട്.

Show More

Related Articles

Back to top button