AmericaIndiaLatest NewsPoliticsTravel

2026ലെ യുഎസ് ഡൈവേഴ്‌സിറ്റി വിസയ്ക്ക് ഇന്ത്യക്കാര്‍ക്ക് അപേക്ഷിക്കാനാവില്ല.

വാഷിങ്ടൺ: 2026 സാമ്പത്തിക വര്‍ഷത്തേക്കുള്ള യുഎസ് ഡൈവേഴ്‌സിറ്റി ഇമിഗ്രന്റ് വിസ (ഡിവി) പ്രോഗ്രാമിന് ഇന്ത്യക്കാര്‍ക്ക് അപേക്ഷിക്കാനാവില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ യുഎസിലേക്ക് കുടിയേറിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യങ്ങളുടെ യോഗ്യത നിശ്ചയിക്കുന്നത്.

ഇന്ത്യയില്‍ നിന്നുള്ള 50,000-ത്തിലധികം പേര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ യുഎസിലേക്ക് കുടിയേറിയതിനാലാണ് ഈ തവണ ഇന്ത്യ ഡിവി പ്രോഗ്രാമില്‍നിന്ന് ഒഴിവാക്കപ്പെട്ടത്. യുഎസിലെ കുടിയേറ്റ ജനസംഖ്യയെ വൈവിധ്യമാര്‍ന്നതാക്കുക എന്നതാണ് ഡിവി പ്രോഗ്രാമിന്റെ ലക്ഷ്യം.

2026 സാമ്പത്തിക വര്‍ഷത്തില്‍ 55,000 വരെ ഡൈവേഴ്‌സിറ്റി വിസകള്‍ അനുവദിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 50,000-ത്തിലധികം പൗരന്മാര്‍ യുഎസിലേക്ക് കുടിയേറിയ ഏതൊരു രാജ്യവും അടുത്ത വര്‍ഷത്തെ പ്രോഗ്രാമിന് അയോഗ്യമായിരിക്കും.

ഇന്ത്യയ്ക്കൊപ്പം പാകിസ്ഥാന്‍, ബംഗ്ലാദേശ്, ബ്രസീല്‍, കാനഡ, കൊളംബിയ, ഫിലിപ്പീന്‍സ്, വെനിസ്വേല, ക്യൂബ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരും ഡിവി 2026 ല്‍ പങ്കെടുക്കാനാവില്ല.

ഡിവി പ്രോഗ്രാമിലൂടെ ലോട്ടറി സമ്പ്രദായത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യുഎസില്‍ സ്ഥിരതാമസത്തിന് ഗ്രീന്‍ കാര്‍ഡ് ലഭിക്കും. അപേക്ഷകന് കുറഞ്ഞത് ഹൈസ്‌കൂള്‍ വിദ്യാഭ്യാസമെങ്കിലും ഉണ്ടായിരിക്കണം, അല്ലെങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രണ്ടു വര്‍ഷത്തെ പരിശീലനം ആവശ്യമായ ജോലിയില്‍ പ്രവൃത്തിപരിചയവുമുണ്ടായിരിക്കണം.

Show More

Related Articles

Back to top button