AmericaLatest NewsNewsPolitics

കാലിഫോർണിയ പുനർനിർണ യത്തിന് ജനപിന്തുണ; ന്യൂസത്തിനും ഡെമോക്രാറ്റുകൾക്കും നേട്ടം

കലിഫോർണിയയിലെ യുഎസ് കോൺഗ്രസ് മണ്ഡലങ്ങളുടെ പുനർനിർണയത്തിന് ജനങ്ങൾ ഭൂരിപക്ഷ പിന്തുണ നൽകി. ഗവർണർ ഗാവിൻ ന്യൂസം മുന്നോട്ട് വെച്ച പ്രൊപോസൽ 50 എന്ന അഭിപ്രായ വോട്ടെടുപ്പിൽ 64 ശതമാനം പേർ അനുകൂലമായി വോട്ട് ചെയ്തു. 4.4 മില്യൺ വോട്ടുകൾ അനുകൂലമായപ്പോൾ, എതിർപ്പ് രേഖപ്പെടുത്തിയത് 35 ശതമാനം പേരാണ്.

2026ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ഇതിന്റെ ഫലങ്ങൾ പ്രതിഫലിക്കുമെന്ന് അധികൃതർ അറിയിച്ചു. പുനർനിർണയം നടപ്പായാൽ ഡെമോക്രാറ്റിക് പാർട്ടിക്ക് അഞ്ചോളം സീറ്റുകൾ കൂടി ലഭിക്കാമെന്നാണ് വിലയിരുത്തൽ.

ടെക്സസിൽ റിപ്പബ്ലിക്കൻ ഗവർണർ ഗ്രെഗ് ആബട്ട് പ്രസിഡന്റ് ട്രംപിന്റെ നിർദേശപ്രകാരം നടത്തിയ പുനർനിർണയം റിപ്പബ്ലിക്കൻ പാർട്ടിക്ക് അഞ്ചു സീറ്റ് വർധിപ്പിക്കാനുള്ള നീക്കമായിരുന്നു. അതിന് ബദലായി ന്യൂസം ജനപിന്തുണ തേടി വോട്ടെടുപ്പ് നടത്തുകയായിരുന്നു.

ഡെമോക്രാറ്റുകൾ ട്രംപിന്റെ പദ്ധതിയെ “തിരഞ്ഞെടുപ്പ് കവർച്ച ശ്രമം” എന്ന് വിശേഷിപ്പിച്ചിരുന്നു. കാലിഫോർണിയയിലെ പുതിയ പുനർനിർണയം അംഗീകൃതമായതോടെ, റിപ്പബ്ലിക്കൻ പാർട്ടിക്ക് കൈവശമുള്ള ഒമ്പത് സീറ്റുകളിൽ അഞ്ചു വരെ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് കണക്ക്.

നിലവിൽ കാലിഫോർണിയയിലെ 52 ഹൗസ് സീറ്റുകളിൽ 43 ഡെമോക്രാറ്റുകൾക്കും 9 റിപ്പബ്ലിക്കൻസിനുമാണ്. പുതിയ മാറ്റം നടപ്പായാൽ ഈ അനുപാതം ഡെമോക്രാറ്റുകൾക്കു കൂടുതൽ അനുകൂലമാകും.

Show More

Related Articles

Back to top button