AmericaCrimeLatest NewsSports
ഫിഫ വേൾഡ് കപ്പ്: ഡള്ളസിൽ മയക്കുമരുന്ന്-മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി പോലീസ്.

ഡാളസ് :ഫിഫ ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കാനിരിക്കെ, ഡള്ളസിൽ മയക്കുമരുന്ന്-മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി പോലീസ്. ഇതോടെ വരും ദിവസങ്ങളിൽ വലിയ തോതിൽ അറസ്റ്റ് നടക്കുമെന്നാണ് റിപ്പോർട്ട്.
എന്നാൽ, നിലവിൽ തന്നെ 94 ശതമാനത്തിലധികം തടവുകാരുള്ള ഡള്ളസ് കൗണ്ടി ജയിലിന് ഈ കൂട്ട അറസ്റ്റുകളെ താങ്ങാനാകില്ലെന്ന ആശങ്കയിലാണ് അധികൃതർ. പ്രതിസന്ധി ഒഴിവാക്കാൻ ചെറിയ കുറ്റകൃത്യങ്ങൾ ചെയ്തവർക്ക് എത്രയും വേഗം ജാമ്യം നൽകി ജയിലിലെ തിരക്ക് കുറയ്ക്കാനുള്ള വഴികൾ കൗണ്ടി അധികൃതർ ആലോചിക്കുന്നുണ്ട്.
പി പി ചെറിയാൻ




