ഇറാനിൽ പരമോന്നത നേതാവ് അലി ഖമേനിയുടെ സംസ്കാരച്ചടങ്ങുകൾക്ക് തുടക്കം; ലക്ഷങ്ങൾ അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തുന്നു

ഇറാൻ : ഇറാന്റെ മുൻ പരമോന്നത നേതാവ് അയത്തുല്ല അലി ഖമേനിയുടെ സംസ്കാരച്ചടങ്ങുകൾ രാജ്യവ്യാപകമായി ആരംഭിച്ചു. തലസ്ഥാനമായ ടെഹ്റാനിൽ ആരംഭിച്ച പൊതുദർശനത്തിലും അനുശോചനച്ചടങ്ങുകളിലും വൻ ജനാവലിയാണ് പങ്കെടുക്കുന്നത്. നിരവധി ദിവസങ്ങളിലായി വിവിധ നഗരങ്ങളിലൂടെ ശവയാത്രയും മതാചാരങ്ങളും നടക്കുമെന്നാണ് ഇറാൻ സർക്കാർ അറിയിച്ചിരിക്കുന്നത്.
അമേരിക്കയും ഇസ്രായേലും പങ്കെടുത്ത സൈനികാക്രമണത്തിൽ ഖമേനി കൊല്ലപ്പെട്ടതിന് ശേഷമാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങുകൾക്കിടെ രാജ്യത്തിന്റെ ഐക്യവും പ്രതിരോധ മനോഭാവവും ഉയർത്തിക്കാട്ടുന്ന മുദ്രാവാക്യങ്ങൾ മുഴങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഇറാൻ–ഇസ്രായേൽ–അമേരിക്ക ബന്ധത്തിലെ സംഘർഷം ഇപ്പോഴും പൂർണമായി ശമിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഖമേനിയുടെ സംസ്കാരച്ചടങ്ങുകൾക്ക് പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ പ്രാധാന്യമുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ. ചടങ്ങുകളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും മതനേതാക്കളും പങ്കെടുക്കുന്നുണ്ട്.
വാർത്ത : പ്രസാദ് തീയാടിക്കൽ




