Latest NewsNewsPolitics

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ പി.പി ദിവ്യയെ ക്ഷണിച്ചില്ലെന്ന് കലക്ടർ

കണ്ണൂർ: മുൻ എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ താൻ ക്ഷണിച്ചിട്ടില്ലെന്ന് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ. യാത്രയയപ്പ് പരിപാടി സ്റ്റാഫ് കൗൺസിലായിരുന്നു സംഘടിപ്പിച്ചതെന്നും, താനല്ല സംഘാടകനെന്ന് കലക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു.

ദിവ്യയെ കലക്ടർ ക്ഷണിച്ചിട്ടാണ് യാത്രയയപ്പ് യോഗത്തിൽ എത്തിയതെന്ന അവകാശവാദം കളക്ടറുടെ ഈ പ്രതികരണത്തോടെ പൊളിയുന്നു.

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ ചുമതലയിൽ നിന്ന് താന്നെ മാറ്റിയതിൽ കൂടുതൽ വിശദീകരണങ്ങൾ നൽകാൻ കഴിയില്ലെന്നും, അന്വേഷണം സ്വതന്ത്രമായി നടക്കട്ടേയെന്നും കലക്ടർ പറഞ്ഞു.

നവീന്‍ ബാബുവിന്റെ കുടുംബത്തിന് കത്തയച്ചത് കുറ്റസമ്മതമല്ലെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് അറിയിക്കാനാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ അന്വേഷണ ചുമതലയില്‍ നിന്ന് കലക്ടര്‍ അരുണ്‍ കെ.വിജയനെ മാറ്റിയിരുന്നു. റവന്യു മന്ത്രി കെ. രാജന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്റെ നിർദേശപ്രകാരം, കലക്ടറെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റിയതായും, പുതിയ ചുമതല ജോയിന്റ് ലാൻഡ് റവന്യൂ കമ്മീഷണർ എ. ഗീതക്കാണ് നൽകിയത് എന്നും വിവരം ലഭിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button