Associations
കൊല്ലം പ്രവാസി അസോസിയേഷൻ വിഷു -ഈസ്റ്റർ ആഘോഷിച്ചു.
1 week ago
കൊല്ലം പ്രവാസി അസോസിയേഷൻ വിഷു -ഈസ്റ്റർ ആഘോഷിച്ചു.
കൊല്ലം പ്രവാസി അസോസിയേഷൻ വിഷു ഈസ്റ്റർ ആഘോഷം കലവറ റസ്റ്റോറെന്റ് ഹാളിൽ വച്ച് വിപുലമായി ആഘോഷിച്ചു.…
മാർപാപ്പയുടെ സ്മരണയിൽ ഫൊക്കാനയുടെ സർവ്വമത ഐക്യസംഗമം
1 week ago
മാർപാപ്പയുടെ സ്മരണയിൽ ഫൊക്കാനയുടെ സർവ്വമത ഐക്യസംഗമം
ഫ്രാൻസിസ് മാർപാപ്പയുടെ അകാലവിയോഗത്തെ തുടർന്ന് അമേരിക്കയിലെ കേരളീയർക്ക് ഇടയിൽ വലിയ വേദനയും അഗാധമായ ആദരവും ഉണ്ടാക്കിയ…
ഗ്രെയ്റ്റർ ന്യൂയോർക്ക് കേരളാ സമാജം പ്രവർത്തന ഉദ്ഘാടനവും വിഷു-ഈസ്റ്റർ ആഘോഷവും മെയ് 3 ശനി ഫ്ലോറൽ പാർക്കിൽ
2 weeks ago
ഗ്രെയ്റ്റർ ന്യൂയോർക്ക് കേരളാ സമാജം പ്രവർത്തന ഉദ്ഘാടനവും വിഷു-ഈസ്റ്റർ ആഘോഷവും മെയ് 3 ശനി ഫ്ലോറൽ പാർക്കിൽ
ന്യൂയോർക്ക്: അമ്പത്തിരണ്ട് വർഷം പ്രവർത്തന പാരമ്പര്യമുള്ള ന്യൂയോർക്കിലെ ഏറ്റവും പുരാതന മലയാളീ സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് അതിന്റെ അൻപത്തിമൂന്നാമത് വാർഷിക പ്രവർത്തനോദ്ഘാടനവും വിഷു-ഈസ്റ്റർ ആഘോഷവും മെയ് 3 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് നടത്തപ്പെടുന്നു. ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് (Tyson Center, 26 North Tyson Avenue, Floral Park, NY 11001) ചടങ്ങുകൾ അതിവിപുലമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. സമാജം പ്രസിഡൻറ് സജി എബ്രഹാം, സെക്രട്ടറി മാത്യുക്കുട്ടി ഈശോ, ട്രഷറർ വിനോദ് കെയാർക്കേ, വൈസ് പ്രസിഡൻറ് ബെന്നി ഇട്ടീറ, ജോയിൻറ് സെക്രട്ടറി ജോസി സ്കറിയ, ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ വിൻസെന്റ് സിറിയക് എന്നിവരുടെ ചുമതലയിലുള്ള ഭരണ സമിതിയും എക്സിക്യൂറ്റീവ് കമ്മറ്റി അംഗംങ്ങളും ബോർഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളും സംയുക്തമായി പ്രസ്തുത ആഘോഷങ്ങളുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു. പ്രവർത്തനോദ്ഘാടനത്തോട് അനുബന്ധിച്ച് ഈസ്റ്റർ-വിഷു ആഘോഷവും, സമാജത്തിലെ മുൻകാല പ്രസിഡന്റുമാരെ കോർത്തിണക്കി സമാജത്തിന്റെ ചരിത്രത്തിലാദ്യമായി പ്രസിഡന്റ്സ് ഫോറത്തിൻറെ രൂപീകരണ ഉദ്ഘാടനവും നടത്തപ്പെടുന്നതാണ്. മേഴ്സി ഹോസ്പിറ്റൽ ചാപ്ലയിനും പ്രശസ്ത വാഗ്മിയുമായ ഫാദർ യേശുദാസ് അന്നേദിവസം ഈസ്റ്റർ സന്ദേശവും, നോർത്തവെൽ ആശുപത്രിയിലെ പ്രശസ്ത നെഫ്രോളജിസ്റ്റായ ഡോ. മധു ഭാസ്കർ വിഷു സന്ദേശവും നൽകുന്നതാണ്. അരനൂറ്റാണ്ടിലധികമായി ന്യൂയോർക്കിൽ പ്രവർത്തിക്കുന്ന സമാജത്തിന്റെ മുൻകാല പ്രസിഡന്റുമാരിൽ ഏകദേശം രണ്ട് ഡസനോളം പേർ നിലവിൽ ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് പ്രദേശത്ത് താമസിക്കുന്നുണ്ട്. അവരെ സമന്വയിപ്പിച്ച് രുപീകരിക്കുന്ന “പ്രസിഡന്റ്സ് ഫോറം” അന്നേ ദിവസം ഉദ്ഘാടനം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പും നടന്നു വരുന്നു. പ്രസ്തുത പ്രസിഡന്റുമാരെയെല്ലാം സദസ്സിന് പരിചയപ്പെടുത്തി ആദരിക്കുന്നതിനും പിന്നീട് സമാജത്തിന്റെ തുടർന്നുള്ള പ്രവർത്തനങ്ങളിൽ അവരുടെ അഭിപ്രായങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും മുതൽക്കൂട്ടാക്കുന്നതിനും നിലവിലെ…
കാക്കനാട് ചാപ്റ്റർ കിക്ക് ഓഫ് ചെയ്തുകൊണ്ട് WMC തിരുകൊച്ചി പ്രൊവിൻസ് ചരിത്രനിമിഷം സൃഷ്ടിച്ചു
2 weeks ago
കാക്കനാട് ചാപ്റ്റർ കിക്ക് ഓഫ് ചെയ്തുകൊണ്ട് WMC തിരുകൊച്ചി പ്രൊവിൻസ് ചരിത്രനിമിഷം സൃഷ്ടിച്ചു
കൊച്ചി: വേൾഡ് മലയാളി കൗൺസിലിന്റെ കാക്കനാട് ചാപ്റ്ററിന്റെ ഉദ്ഘാടനം കൊച്ചി ഹോളിഡേ ഇന്നിൽ പ്രൗഢഗംഭീരമായി നടന്നു.…
കേരള അസോസിയേഷൻ ഓഫ് ഡാളസ് സീനിയർ സിറ്റിസൺ ഫോറം വിജ്ഞാനപ്രദമായി.
2 weeks ago
കേരള അസോസിയേഷൻ ഓഫ് ഡാളസ് സീനിയർ സിറ്റിസൺ ഫോറം വിജ്ഞാനപ്രദമായി.
ഗാർലാൻഡ്(ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസ്,ഇന്ത്യ കൾച്ചറൽ ആൻഡ് എഡിക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സീനിയർ…
ഫ്രാൻസിസ് മാർപാപ്പക്ക് വേണ്ടി സർവ്വമത പ്രാർത്ഥനയും അനുശോചന യോഗവും ഞായറാഴ്ച വൈകിട്ട് 8:30 ന്
2 weeks ago
ഫ്രാൻസിസ് മാർപാപ്പക്ക് വേണ്ടി സർവ്വമത പ്രാർത്ഥനയും അനുശോചന യോഗവും ഞായറാഴ്ച വൈകിട്ട് 8:30 ന്
ന്യൂ യോർക്ക് : ഫ്രാൻസിസ് മാർപാപ്പക്ക് ഫൊക്കാനയുടെയും ലോക മലയാളികളുടെയും കണ്ണീർ പ്രണാമം. അദ്ദേഹത്തോടുള്ള ആദരസൂചകമായി…
പഹൽഗാം സംഭവത്തിൽ എൻ.ആർ.ഐ കൗൺസിൽ അനുശോചനവും ആദരാജ്ഞലിയും അർപ്പിച്ചു.
2 weeks ago
പഹൽഗാം സംഭവത്തിൽ എൻ.ആർ.ഐ കൗൺസിൽ അനുശോചനവും ആദരാജ്ഞലിയും അർപ്പിച്ചു.
ദുബായ്: പഹൽഗാമിൽ ഭീകരാക്രമണത്തെ തുടർന്നു വീര മൃത്യു വരിച്ച കൊച്ചി ഇടപ്പള്ളി സ്വദേശിയും മുൻ പ്രവാസിയും…
കേരള അസോസിയേഷൻ ഓഫ് ഡാളസ് സീനിയർ സിറ്റിസൺ ഫോറം ഏപ്രിൽ 26 നു.
2 weeks ago
കേരള അസോസിയേഷൻ ഓഫ് ഡാളസ് സീനിയർ സിറ്റിസൺ ഫോറം ഏപ്രിൽ 26 നു.
ഗാർലാൻഡ്(ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസ്,ഇന്ത്യ കൾച്ചറൽ ആൻഡ് എഡിക്കേഷൻ സെന്ററും സംയുക്തമായി സീനിയർ സിറ്റിസൺ…
ജമ്മു കശ്മീരിലെ പഹൽഗാവിൽ നടന്ന ഭീകരാക്രമണത്തെ ഫൊക്കാന ശക്തമായി അപലപിക്കുന്നു.
2 weeks ago
ജമ്മു കശ്മീരിലെ പഹൽഗാവിൽ നടന്ന ഭീകരാക്രമണത്തെ ഫൊക്കാന ശക്തമായി അപലപിക്കുന്നു.
ന്യൂ യോർക്ക് : ജമ്മു കശ്മീരിലെ പഹൽഗാവിൽ നടന്ന ഭീകരാക്രമണത്തെ ഫൊക്കാന ശക്തമായി അപലപിക്കുന്നു. നിരായുധരായ…
നായർ ബനവലന്റ് അസോസിയേഷന്റെ വിഷു ആഘോഷം കെങ്കേമമായി!
2 weeks ago
നായർ ബനവലന്റ് അസോസിയേഷന്റെ വിഷു ആഘോഷം കെങ്കേമമായി!
ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷൻ ഏപ്രിൽ 20 ഞായറാഴ്ച്ച ക്വീൻസിലെ ഗ്ലൻഓക്സിലെ പി.എസ്.115 ഓഡിറ്റോറിയത്തിൽ വച്ച്…