AmericaGulfLatest NewsNewsPolitics

ഇസ്രായേൽ – ഇറാൻ സംഘർഷം അവസാനിച്ചോ? ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ആണോ യാഥാര്‍ഥ്യം?

വാഷിങ്ടൺ: ഇസ്രായേലും ഇറാനും തമ്മിലുള്ള 12 ദിവസത്തെ ശക്തമായ സംഘർഷത്തിന് ഒരവസാനം എത്തിയെന്നു വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരു രാജ്യങ്ങളും ഇപ്പോൾ പൂർണ്ണമായും സമാധാനത്തിലേക്കാണ് പോവുന്നതെന്നുമാണ് ട്രംപിന്റെ പ്രസ്താവന. തൻ്റെ സ്വന്തം സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ വഴി നടത്തിയ പോസ്റ്റിലാണ് ട്രംപ് ഈ വാക്കുകൾ പറഞ്ഞത്.

തുടർച്ചയായ ആക്രമണങ്ങൾക്ക് പിന്നാലെ ഖത്തറിന്റെ മധ്യസ്ഥതയിലൂടെയാണ് ഇരു രാജ്യങ്ങളും വെടിനിർുത്തലിന് തയ്യാറായതെന്ന് ട്രംപ് പറഞ്ഞു. ഇറാൻ ആദ്യം ആക്രമണം നിർത്തി, പിറകെ 12 മണിക്കൂർ കഴിഞ്ഞ് ഇസ്രായേലും തിരിച്ചടികൾ അവസാനിപ്പിച്ചു എന്നാണ് അവകാശവാദം. 24 മണിക്കൂറിനുള്ളിൽ സമാധാനകരമായ അന്തരീക്ഷം ഉണ്ടാകുമെന്നതിൽ അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

എന്നാൽ ട്രംപിന്റെ വാക്കുകൾക്ക് ഇറാൻ സംശയം ഉന്നയിച്ചിരിക്കുകയാണ്. ഇസ്രായേൽ ആക്രമണം അവസാനിപ്പിച്ചാൽ മാത്രമേ തങ്ങളുടെയും പ്രതികരണങ്ങൾ അവസാനിപ്പിക്കൂവെന്ന് ഇറാന്റെ വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. ഇറാന്റെ അഭിപ്രായത്തിൽ യാതൊരു വെടിനിര്‍ത്തല്‍ ധാരണയും ഔദ്യോഗികമായി നിലവിലില്ല.

ഇസ്രായേലും ഇതുവരെ വെടിനിര്‍ത്തലിനെക്കുറിച്ച് ഔദ്യോഗികമായി ഒന്നും സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോഴും ഇസ്രായേൽ ശക്തമായ ആക്രമണങ്ങൾ തുടരുകയാണ്. അൽ ജസീറയുടെ റിപ്പോര്‍ട്ടുകൾ അനുസരിച്ച്, ഇസ്രായേലിന്റെ നടപടികൾക്കെതിരെ ഇറാൻ ശക്തമായ തിരിച്ചടികൾക്ക് തയ്യാറെടുക്കുകയാണ്.

ഇതിനിടെ ഈ യുദ്ധഭീഷണിയുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ വിമാന സർവീസുകൾ മുടങ്ങി. മനാമയിലേക്കുള്ള ചില വിമാനങ്ങൾ മധ്യത്തിൽ തന്നെ തിരിച്ചുവച്ചു. പല വിമാനത്താവളങ്ങളിലും യാത്രക്കാർ വലിയ അവസ്ഥ നേരിട്ടതായും റിപ്പോർട്ടുകളുണ്ട്.

ഇതിൽ ഏത് വാക്കാണ് സത്യവും ഏത് പ്രതീക്ഷ മാത്രമോ എന്നത് അടുത്ത മണിക്കൂറുകൾ വ്യക്തമാക്കും.

Show More

Related Articles

Back to top button