CrimeKeralaLatest NewsPolitics

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി തുടങ്ങി.

തിരുവനന്തപുരം ∙ സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തല്‍ ആരംഭിച്ചതായി അറിയുന്നു. ആദ്യമായി പരാതിക്കാരില്‍ ഒരാളായ അഡ്വ. ഷിന്റോ സെബാസ്റ്റ്യന്റെ മൊഴിയാണ് സംഘം രേഖപ്പെടുത്തിയത്.

ഡിജിപിയുടെ ഓഫീസിലേക്ക് ലഭിച്ച ആറ് പരാതികളാണ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരിക്കുന്നത്. ഒരു സ്ത്രീയെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദസന്ദേശങ്ങളും വാര്‍ത്തകളും അടിസ്ഥാനമാക്കിയാണ് ഷിന്റോ നല്‍കിയ പരാതി.

ക്രൈംബ്രാഞ്ച് റേഞ്ച് ഡിവൈഎസ്പി സി. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. പരാതിക്കാരുടെ മൊഴി എടുക്കുന്നതാണ് അന്വേഷണത്തിന്റെ ആദ്യഘട്ടം. യുവതികളുടെയും മൊഴി തുടര്‍ന്ന് രേഖപ്പെടുത്തും.

ആരും നേരിട്ട് പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്ന ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത പരിശോധിക്കുമെന്നും സംഘം വ്യക്തമാക്കി. വിശദമായ അന്വേഷണം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ചോദ്യം ചെയ്യുന്നതു സംബന്ധിച്ച് തീരുമാനം എടുക്കൂ.

പിന്തുടര്‍ന്ന് ശല്യപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍, അശ്ലീല സന്ദേശമയയ്ക്കല്‍ എന്നീ വകുപ്പുകളിലാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Show More

Related Articles

Back to top button