ടോമാഹോക്ക് മിസൈൽ ചർച്ചയ്ക്ക് പിന്നാലെ റഷ്യയ്ക്ക് തിടുക്കം: സെലൻസ്കി

വാഷിങ്ടൺ: ടോമാഹോക്ക് ദീർഘദൂര മിസൈലുകളുടെ വിവരങ്ങൾ പുറത്ത് വന്നതോടെ റഷ്യ ചര്‍ച്ച പുനരാരംഭിക്കാന്‍ തിടുക്കം കാട്ടുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിര്‍ സെലൻസ്കി ആരോപിച്ചു. ടോമാഹോക്ക് ഉള്‍പ്പെടെയുള്ള കൂടുതല്‍ സൈനിക സഹായം തേടി യുഎസിലെത്തിയ ശേഷമാണ് സെലൻസ്കിയുടെ പ്രതികരണം.
“ശക്തിയുടെയും നീതിയുടെയും ഭാഷ റഷ്യയ്ക്കെതിരെ അനിവാര്യമായി ഉപയോഗിക്കേണ്ടിവരും,” സെലൻസ്കി വ്യക്തമാക്കി. ഡോണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച തീരുമാനിച്ചിട്ടുണ്ടെന്നും ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ കാണിച്ച വേഗത പോലെ തന്നെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം എക്സിൽ കുറിച്ചു.
അതേസമയം, ടോമാഹോക്ക് മിസൈലുകൾ വിതരണം ചെയ്യുന്നത് സമാധാന ശ്രമങ്ങളെ അപകടത്തിലാക്കുമെന്ന മുന്നറിയിപ്പ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ട്രംപിനോട് നേരത്തെ നൽകിയിരുന്നു. ഇതിന് മണിക്കൂറുകൾക്കുശേഷമാണ് സെലൻസ്കിയുടെ പ്രതികരണം പുറത്തുവന്നത്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ട്രംപുമായി വീണ്ടും കൂടിക്കാഴ്ച നടത്താന്‍ പുടിന് സമ്മതിച്ചിട്ടുമുണ്ട്.




