AmericaLatest NewsNewsPolitics

സിൻസിനാറ്റിയിൽ മേയർ സ്ഥാനത്ത് അഫ്‌താബ് പുരേവാൾക്ക് വീണ്ടും വിജയം

ന്യൂയോർക്ക്: അമേരിക്കൻ പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ സൗത്ത് ഏഷ്യൻ നേതാക്കൾക്ക് തിളക്കമാർന്ന നേട്ടങ്ങൾ. ന്യൂയോർക്കിൽ സോഹ്രാൻ മാംദാനിയും വിർജീനിയയിൽ ഗസാല ഹാഷ്മിയും വിജയം നേടിയപ്പോൾ, ഒഹായോയിലെ സിൻസിനാറ്റിയിലും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി അഫ്‌താബ് പുരേവാൾ മേയർ സ്ഥാനത്ത് വിജയിച്ചു.

ഇന്തോ-ടിബറ്റൻ വംശജനായ പുരേവാൾ, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ അർധ സഹോദരനുമായ കോറി ബൗമാനെ പരാജയപ്പെടുത്തി തന്റെ സ്ഥാനത്ത് തുടരുകയാണ്. വോട്ടെണ്ണലിന്റെ 90 ശതമാനം പൂർത്തിയായപ്പോൾ പുരേവാൾക്ക് 79 ശതമാനത്തോളം വോട്ട് ലഭിച്ചു. ഈ ഭൂരിപക്ഷ വിജയം റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ തിരിച്ചടിയായി.

മാംദാനിയും ഹാഷ്മിയും പുരേവാളും നേടിയ ഈ വിജയങ്ങൾ ഇന്ത്യൻ അമേരിക്കൻ-സൗത്ത് ഏഷ്യൻ സമൂഹത്തിന്റെ രാഷ്ട്രീയ വളർച്ചയുടെ പുതിയ ചുവടുവയ്പായി വിലയിരുത്തപ്പെടുന്നു.

Show More

Related Articles

Back to top button