അമേരിക്കൻ മലയാളി ദമ്പതികളുടെ പിന്തുണയിൽ ഉമ്മൻചാണ്ടി ഭവനം: ആദ്യ വീടിന്റെ താക്കോൽദാനം ബാലരാമപുരത്ത്.

ന്യൂയോർക്ക് : മന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ഉമ്മൻചാണ്ടി ഭവനം’ പ്രോജക്ടിന്റെ ആദ്യ വീടിന്റെ താക്കോൽദാന ചടങ്ങ് തിരുവനന്തപുരം ബാലരാമപുരത്ത് നടന്നു. സമൂഹത്തിലെ ആവശ്യമുള്ള കുടുംബങ്ങൾക്ക് സുരക്ഷിതമായ വാസസ്ഥലം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിക്ക് അമേരിക്കൻ മലയാളി ദമ്പതികളുടെ കൈത്താങ്ങ് വലിയ പ്രചോദനമായി.

ന്യൂയോർക്കിൽ താമസിക്കുന്ന കുന്നുപറമ്പിൽ ആൻഡ്രൂസ്–ശോശാമ്മ ദമ്പതികളാണ് പദ്ധതിയിലെ ആദ്യ ഭവനം സ്പോൺസർ ചെയ്തത്. ചടങ്ങിൽ ചാണ്ടി ഉമ്മൻ എംഎൽഎയും ഡോ. മരിയ ഉമ്മനുമാണ് നേതൃത്വം നൽകിയത്. മറിയാമ്മ ഉമ്മനും ചാണ്ടി ഉമ്മനും ചേർന്ന് താക്കോൽ കൈമാറി.

ഈ സ്വപ്നപദ്ധതി യാഥാർഥ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ആൻഡ്രൂസ്–ശോശാമ്മ ദമ്പതികൾക്ക് ട്രസ്റ്റിന്റെ പേരിൽ ചാണ്ടി ഉമ്മൻ എംഎൽഎ നന്ദി രേഖപ്പെടുത്തി. സമൂഹത്തിന്റെ കൂട്ടായ്മയും പ്രവാസി മലയാളികളുടെ പിന്തുണയും ഉണ്ടെങ്കിൽ കൂടുതൽ കുടുംബങ്ങൾക്ക് വീട് എന്ന സ്വപ്നം സഫലമാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.




