BusinessKeralaLatest News

ഇന്‍ഷുറന്‍സില്‍  റൈഡറുകള്‍ പ്രധാനമെന്ന് വിദഗ്ദര്‍

കൊച്ചി- ഇന്‍ഷുറന്‍സില്‍ റൈഡറുകള്‍ പ്രധാനമാണെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.  അടിസ്ഥാനപരമായി ലൈഫ് ഇന്‍ഷുറന്‍സ് അനിശ്ചിതത്വത്തിനുള്ള തയ്യാറെടുപ്പാണ്. എന്നാല്‍ ജീവിച്ചിരിക്കുമ്പോള്‍ പോളിസി ഉടമക്ക് ഉണ്ടാകാവുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിനാണ് ആഡ്-ഓണുകള്‍ എന്നും അറിയപ്പെടുന്ന റൈഡറുകള്‍.  അടിസ്ഥാന ഇന്‍ഷുറന്‍സ് പോളിസിയുടെ കവറേജ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഓപ്ഷണല്‍ ആനുകൂല്യങ്ങളാണ് ഇത്.  ഒന്നിലധികം  പോളിസികള്‍ വാങ്ങേണ്ട ആവശ്യമില്ലാതെ, ഗുരുതരമായ രോഗം, ആകസ്മിക വൈകല്യം അല്ലെങ്കില്‍ വരുമാനനഷ്ടം പോലുള്ള പ്രത്യേക അപകടസാധ്യതകള്‍ പരിഹരിക്കുന്നതിനാണ് അവ രൂപകല്‍പ്പന ചെയ്തിരിക്കുന്നതിനാല്‍ ഇവ പ്രധാനമാണെന്ന് ആക്‌സിസ് മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് സീനിയര്‍ വൈസ് പ്രസിഡണ്ടും പ്രൊഡക്റ്റ് മാനേജ്‌മെന്റ് മേധാവിയുമായ വൈഭവ്കുമാര്‍ പറഞ്ഞു.    

മെച്ചപ്പെടുത്തിയ കവറേജ് , ചെലവ് കുറഞ്ഞ റിസ്‌ക് പരിരക്ഷ,  പ്രതിസന്ധി ഘട്ടത്തില്‍ സമഗ്രമായ സാമ്പത്തിക പിന്തുണ, പ്രീമിയം ഒഴിവാക്കല്‍, നികുതി കാര്യക്ഷമത, സൗകര്യവും വഴക്കവും എന്നീ കാര്യങ്ങളില്‍ റൈഡറുകള്‍ സാമ്പത്തിക സുരക്ഷയെ ശക്തിപ്പെടുത്തും.
ഗുരുതര രോഗങ്ങള്‍, ആകസ്മിക മരണവും വൈകല്യവും, പ്രീമിയം ഇളവ്, ആദായ ആനുകൂല്യം റൈഡറും എന്നിവയാണ്  ജനപ്രിയ റൈഡറുകള്‍. ഇന്‍ഷുറന്‍സ് റൈഡറുകള്‍ ചെറുതായി കാണപ്പെട്ടേക്കാമെങ്കിലും പ്രതിസന്ധി ഘട്ടങ്ങളില്‍ അവയുടെ സ്വാധീനം പ്രധാനമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Back to top button