KeralaLatest NewsNews

72 ദിവസത്തെ വേദനയും പ്രതീക്ഷയും: മകൻ അർജുന്റെ ഓർമ്മകൾ പുസ്തകമായി അമ്മ ഷീല.

കേരളം : കർണാടകയിലെ ഷിരൂർ മേഖലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുന്റെ ഓർമ്മകൾ അമ്മ ഷീല പുസ്തകരൂപത്തിൽ അവതരിപ്പിക്കുന്നു. “അർജുന്‍ എന്‍റെ മകന്‍” എന്ന പേരിലുള്ള ഈ പുസ്തകത്തിന്റെ കവർ കോഴിക്കോട് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.

2024 ജൂലൈ 16ന് ഷിരൂരിൽ ഉണ്ടായ അപ്രതീക്ഷിത മണ്ണിടിച്ചിലും അതിൽപ്പെട്ട അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങളും മലയാളികൾ ഇന്നും മറന്നിട്ടില്ല. നിരവധി ആഴ്ചകളോളം നീണ്ടുനിന്ന തിരച്ചിലിൽ കേരളവും കര്‍ണാടകയും ഉള്‍പ്പെടെയുള്ള സര്‍ക്കാരുകളും നിരവധി സന്നദ്ധ പ്രവര്‍ത്തകരും കുടുംബത്തോടൊപ്പം ചേർന്ന് പ്രവർത്തിച്ചിരുന്നു. ഈ എല്ലാ സഹായങ്ങൾക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് അമ്മ ഷീല തന്റെ 72 ദിവസത്തെ കാത്തിരിപ്പിന്റെ വേദനയും പ്രതീക്ഷകളും പുസ്തകത്തിലൂടെ പങ്കുവെക്കുന്നത്.

ഈ കാലയളവിൽ പുറംലോകം അറിയാത്ത നിരവധി അനുഭവങ്ങളും സംഭവങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഒരാളെയും വേദനിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കം ഒഴിവാക്കിയിട്ടുണ്ടെന്നാണ് ഷീല വ്യക്തമാക്കുന്നത്. ഒരിടത്ത് തനിക്ക് സംഭവിച്ച പിഴവുകളും തുറന്നുപറയുന്ന ആത്മപരിശോധനയും ഈ പുസ്തകത്തിന്റെ പ്രത്യേകതയാണ്.

എഴുത്ത് ചെറുപ്പം മുതൽ തന്നെ ശീലമാക്കിയിരുന്ന ഷീല, മകന്റെ മരണത്തിന് ശേഷം കുറിച്ചുവച്ച കുറിപ്പുകൾ കുടുംബാംഗങ്ങൾ വായിച്ചതോടെയാണ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാനുള്ള ആശയം രൂപപ്പെട്ടത്. ചടങ്ങിൽ എം.കെ. രാഘവൻ പുസ്തകത്തിന്റെ കവർ ഒ. സദാശിവൻക്ക് കൈമാറി പ്രകാശനം ചെയ്തു. അർജുന്റെ ഭാര്യയും സഹോദരിയും ഉൾപ്പെടെയുള്ള അടുത്ത ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button