AmericaLatest NewsOther CountriesPolitics

സമാധാന കരാറിന് പിന്നാലെ വീണ്ടും ട്രംപിന്റെ മുന്നറിയിപ്പ്; കരാർ ലംഘിച്ചാൽ ഇറാനെതിരെ സൈനിക നടപടി

പാരീസ്: യുഎസ്–ഇറാൻ സമാധാന കരാർ ഒപ്പുവെച്ചതിന് പിന്നാലെ ഇറാനെതിരെ വീണ്ടും കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാറിലെ വ്യവസ്ഥകൾ പാലിക്കപ്പെടുന്നില്ലെങ്കിൽ ഇറാനെതിരെ ശക്തമായ സൈനിക നടപടികൾ ഉൾപ്പെടെ ബോംബാക്രമണം നടത്താൻ അമേരിക്ക മടിക്കില്ലെന്ന് ട്രംപ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ സമാധാന കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെ ജി7 ഉച്ചകോടിയുടെ വേദിയിലായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനെതിരെ യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും അവർ കരാറിനെ ബഹുമാനിക്കുകയും അതിലെ നിബന്ധനകൾ പൂർണമായി പാലിക്കുകയും ചെയ്യണമെന്നാണ് അമേരിക്കയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

കരാറിന്റെ വിശദാംശങ്ങൾ പ്രകാരം അന്തിമ ധാരണയിലെത്തുന്നതിനായി ഇരു രാജ്യങ്ങൾക്കും 60 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഈ കാലയളവിൽ ചർച്ചകൾ പുരോഗമിക്കുമെന്നും ശാശ്വത സമാധാനത്തിലേക്കുള്ള വഴി തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു. അതേസമയം, കരാർ ലംഘിക്കപ്പെടുന്ന സാഹചര്യം ഉണ്ടായാൽ സൈനിക നടപടികൾ പുനരാരംഭിക്കാൻ അമേരിക്ക തയ്യാറാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇറാൻ ജനതയെ പ്രശംസിച്ച ട്രംപ്, വരും 60 ദിവസത്തെ ചർച്ചകൾ ഇരുരാജ്യങ്ങൾക്കും സ്ഥിരമായ പരിഹാരത്തിലേക്കും സമാധാനത്തിലേക്കും നയിക്കുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.

അതേസമയം, സമാധാന കരാർ ഒപ്പുവെക്കുന്നതിന് മുൻപും ട്രംപ് സമാനമായ മുന്നറിയിപ്പുകൾ നൽകിയിരുന്നു. കരാറിൽ ഇറാൻ പ്രതികൂല സമീപനം സ്വീകരിക്കുകയോ വ്യവസ്ഥകൾ പാലിക്കാതിരിക്കുകയോ ചെയ്താൽ ശക്തമായ സൈനിക നടപടികൾ നേരിടേണ്ടിവരുമെന്ന് അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.

ട്രംപിന്റെ പുതിയ പ്രസ്താവനകളോട് ഇതുവരെ ഇറാൻ ഭരണകൂടം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button