ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Sunday, August 30, 2026
20 °c
New York

18-മത് എൻ . കെ.  ലൂക്കോസ് മെമ്മോറിയൽ വോളീബോൾ മാമാങ്കം ആഗസ്റ്റ് 24-ന്ലോങ്ങ്ഐലൻഡിൽ;  ഒരുക്കങ്ങൾഅന്തിമഘട്ടത്തിൽ;  ആതിഥേയർ ഫോമാമെട്രോറീജിയൺ

ന്യൂയോർക്ക്: ഇരുപത്തിയഞ്ചിലധികം മലയാളീ ടീമുകളെ അണിനിരത്തി  അമേരിക്കൻ വോളീബോൾ ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ചുകൊണ്ട് പതിനെട്ടാമത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ ടൂർണമെന്റ് ന്യൂയോർക്ക് ലോങ്ങ് ഐലൻഡിൽ അരങ്ങേറുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടകരായ ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ ഭാരവാഹികൾ അറിയിച്ചു. ന്യൂയോർക്കിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ സ്പോർട്സ് പ്രേമികളെയും ആവേശത്തിമിർപ്പിൽ ആക്കിക്കൊണ്ട് നടത്തപ്പെടുന്ന വോളീബോൾ മാമാങ്കം ഓഗസ്റ്റ് മാസം 24 ഞായറാഴ്ച രാവിലെ 8 മണി മുതൽ ബെത്‌പേജിലുള്ള സ്പോർടൈം ഇൻഡോർ സ്റ്റേഡയത്തിലെ (SPORTIME Bethpage Multi-Sport Indoor Stadium, 4105 Hempstead Turnpike, Bethpage, NY 11714) അഞ്ച് കോർട്ടുകളിലായി നടത്തപ്പെടുന്നതാണ്. മുൻ വോളീബോൾ ഇതിഹാസവും പാലാ നിയോജക മണ്ഡലം  എം.എൽ.എ-യുമായ മാണി. സി. കാപ്പൻ, കടുത്തുരുത്തി നിയോജക മണ്ഡലം എം.എൽ.എ.  മോൻസ് ജോസഫ്, പ്രശസ്‌ത സിനിമാ സംവിധായകനും അഭിനേതാവുമായ ജോണി ആൻറണി എന്നിവരെക്കൂടാതെ പ്രാദേശിക രാഷ്ട്രീയ സാമൂഹിക നേതാക്കളും അതിഥികളായി ടൂർണമെന്റിൽ പങ്കെടുക്കുന്നതാണ്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിന്നുമുള്ള 25-ലധികം ടീമുകളാണ് വാശിയേറിയ മത്സരങ്ങളിൽ പങ്കെടുക്കുന്നത്.  ഓപ്പൺ വിഭാഗത്തിൽ 12 ടീമുകളും, 18 വയസ്സിൽ താഴെയുള്ളവർക്കായുള്ള അണ്ടർ 18 വിഭാഗത്തിൽ 6  ടീമുകളും,  നാൽപ്പത് വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ 8 ടീമുകളുമാണ് മത്സരത്തിൽ മാറ്റുരക്കുന്നതിനായി നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അമേരിക്കൻ മലയാളീ വോളീബോൾ ചരിത്രത്തിൽ ഇത്രയും ടീമുകളെ ഉൾപ്പെടുത്തി അമേരിക്കയിൽ വച്ച് നടത്തപ്പെടുന്ന ആദ്യ ടൂർണമെന്റാണ് ഇത്.  ഇതിനു മുമ്പ് എൻ. കെ. ലൂക്കോസ് മെമ്മോറിയൽ ടൂർണ്ണമെന്റുകളും ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടൂർണ്ണമെന്റുകളും നിരവധി നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും ടീമുകൾ പങ്കെടുക്കുന്ന മത്സരം ഇത് ആദ്യമാണ്. ഫോമാ ന്യൂയോർക്ക് മെട്രോ റീജിയനാണ് ഈ വർഷത്തെ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഫോമായുടെ പ്രവർത്തനങ്ങളിലേക്ക് ധാരാളം യുവാക്കളെ ആകർഷിക്കുന്നതിനും കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ ആദ്യമായി ഇത്തരം ഒരു സംരംഭം ഏറ്റെടുത്ത് നടത്തുന്നത്. ഈ മത്സരത്തെ സ്പോൺസർ ചെയ്യുന്നതിനായി ധാരാളം കായികപ്രേമികളും ബിസ്സിനെസ്സ് സ്ഥാപനങ്ങളും ഇപ്പോഴും മത്സരിച്ച് മുൻപോട്ട് വന്നുകൊണ്ടിരിക്കുന്നു എന്നത് സംഘാടകരെ സംബന്ധിച്ച് വളരെയധികം ആവേശം പകരുന്നതാണ്. ഈ വർഷത്തെ വോളീബോൾ മത്സരത്തിൻറെ നല്ല സ്‌മരണകൾ നിലനിർത്തുന്നതിനായി ഒരു സുവനീറും പ്രസിദ്ധീകരിക്കുന്നതിന് സംഘാടകർ തയ്യാറെടുക്കുന്നു. ന്യൂയോർക്ക് മെട്രോ റീജിയൻറെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു സുവനീർ പ്രസിദ്ധീകരിക്കുന്നത്. ഈ സുവനീർ വഴി എല്ലാ സ്പോൺസർമാരെയും  ബിസ്സിനസ്സ് സ്ഥാപനങ്ങളേയും പ്രൊമോട്ട് ചെയ്യുന്നതിനും ഉപകരിക്കുന്നതാണ്. സുവനീറിൻറെ കവർ പേജ് ഡിസൈൻ ചെയ്യുന്നതിന്  ഫോമായുടെ അമേരിക്കയിലും കാനഡയിലുമുള്ള  എല്ലാ അംഗസംഘടനകളിലെയും അംഗങ്ങൾക്ക് അവസരം നൽകിക്കൊണ്ട് "സുവനീർ കവർ ഡിസൈൻ" മത്സരവും നടത്തപ്പെടുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും നല്ല കവർ ഡിസൈനിന് $250  (ഇരുന്നൂറ്റി അൻപത് ഡോളർ) സമ്മാനവും  സംഘാടകർ  നൽകുന്നതാണ്. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ അഞ്ച് കോർട്ടുകളിലായി ഒരേ സമയം നടത്തുന്നതാണ്. മൂന്ന് കോർട്ടുകളിൽ ഓപ്പൺ വിഭാഗവും, ഒരു കോർട്ടിൽ അണ്ടർ 18 വിഭാഗവും, മറ്റൊരു കോർട്ടിൽ ഓവർ 40 വിഭാഗവും മത്സരങ്ങളാണ് ഒരേസമയം നടക്കുക. വൈകിട്ട് 6 മണിക്ക് മുമ്പായി മത്സരങ്ങളെല്ലാം പൂർത്തീകരിച്ചതിന് ശേഷം, സമ്മാനദാനവും പൊതു സമ്മേളനവും എൽമോണ്ടിലുള്ള സെൻറ് വിൻസെൻറ് ഡീപോൾ സീറോ മലങ്കര കാത്തലിക്ക് കത്തീഡ്രൽ ആഡിറ്റോറിയത്തിൽ (St....

Read moreDetails

ഫോമാ പൊളിറ്റിക്കൽ ഫോറത്തിന് പുതിയ നേതൃത്വം: തോമസ് ടി. ഉമ്മൻ ചെയർമാൻ

ന്യൂയോർക്ക് : അമേരിക്കയിലെ മലയാളികളുടെ ഫെഡറേഷൻ ആയി പ്രവർത്തിക്കുന്ന ഫോമായുടെ പൊളിറ്റിക്കൽ ഫോറത്തിന് പുതിയ നേതൃത്വസംഘം തിരഞ്ഞെടുത്തു. ഫോറത്തിന്റെ ചെയർമാനായി ഫോമായുടെ മുതിർന്ന നേതാവായ തോമസ് ടി....

Read moreDetails

മോൻസി വർഗീസിന്റെ സഹോദരി അന്നമ്മ ഡാനിയേൽ മുംബൈയിൽ അന്തരിച്ചു

ന്യൂയോർക്ക്: യോങ്കേഴ്സിലുള്ള മോൻസി വർഗീസിന്റെ സഹോദരിയും പരേതനായ വർഗീസ് പി. ഡാനിയേലിന്റെ ഭാര്യയുമായ അന്നമ്മ ഡാനിയേൽ (ബേബി – 88) ഇന്ന് പുലർച്ചെ മുംബൈയിലെ താനെയിൽ അന്തരിച്ചു....

Read moreDetails

ഫോമയിൽ രണ്ട് പുതിയ മലയാളി സംഘടനകൾക്കു കൂടി അംഗത്വം

ന്യൂയോർക്ക് ∙ അമേരിക്കയിലെ മലയാളി അസോസിയേഷനുകളുടെ ഫെഡറേഷനായ ഫോമയിൽ (Federation of Malayalee Associations of Americas) രണ്ട് പുതിയ മലയാളി സംഘടനകൾക്കു കൂടി അംഗത്വം നൽകി....

Read moreDetails

പുതിയ തലമുറയ്ക്ക് പൈതൃക ബന്ധം തേടിക്കൊടുക്കാൻ ഫോമയുടെ ‘സമ്മർ ടു കേരള’

ന്യൂയോർക്ക് : വസസ്ഥലം മറ്റെന്തായാലും, മലയാളിക്ക് തന്റെ നാടുമായുള്ള ബന്ധം ഒരിക്കലും നഷ്ടമാവില്ല. ആ ബന്ധം പുത്തൻ തലമുറയിലേക്കും പകർന്നു നൽകണമെന്ന ആത്മാർത്ഥ ശ്രമമാണ് അമേരിക്കയിലെ മലയാളി...

Read moreDetails

ഫോമാ ബിസിനസ് ഫോറത്തിന് പുതിയ നേതൃത്വം: ബേബി ഊരാളില്‍ ചെയര്‍മാനായി

ന്യൂയോര്‍ക്ക് : അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസ്സിയേഷന്സ് ഓഫ് അമേരിക്ക)യുടെ ബിസിനസ് ഫോറത്തിന് പുതിയ നേതൃത്വം തിരഞ്ഞെടുക്കപ്പെട്ടു. ബിസിനസ് രംഗത്ത്...

Read moreDetails

എൻ.കെ. ലൂക്കോസ് മെമ്മോറിയൽ നാഷണൽ വോളീബോൾ ടൂർണമെന്റ് ന്യൂയോർക്കിൽ ഓഗസ്റ്റ് 24 ഞായർ.

ഫോമാ മെട്രോ റീജിയൺ ആതിഥേയർ ന്യൂയോർക്ക്:  അകാലത്തിൽ പൊലിഞ്ഞ വോളീബോൾ താരമായിരുന്ന എൻ. കെ. ലൂക്കോസിന്റെ സ്മരണാർഥം വർഷംതോറും അമേരിക്കയിലും കാനഡയിലുമായി നടത്തിവരുന്ന 18മത് എൻ.കെ.ലൂക്കോസ് മെമ്മോറിയൽ നാഷണൽ വോളീബോൾ ടൂർണമെന്റ് ഓഗസ്റ്റ് മാസം 24 ഞായർ ന്യൂയോർക്ക് ക്വീൻസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ (Queens College – Fitzgerald Gym, 65-30 Kissena Blvd,Flushing,NY11367)  നടത്തപ്പെടുന്നു.   ഫെഡറേഷൻ ഓഫ്  മലയാളീ അസോസ്സിയേഷൻസ് ഓഫ് അമേരിക്ക  (ഫോമാ FOMAA) ന്യൂയോർക്ക് മെട്രോ റീജിയനാണ് ഈ വർഷത്തെ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.  കഴിഞ്ഞ വർഷം പതിനേഴാമത് ടൂർണമെന്റ് കാനഡ നയാഗ്രയിലുള്ള പാന്തേഴ്സ് ക്ലബ്ബായിരുന്നു ആതിഥേയത്വം വഹിച്ചത്. ലൂക്കോസ് നടുപറമ്പിൽ ഫൗണ്ടേഷനാണ് എല്ലാ വർഷവും പ്രസ്തുത വാർഷിക നാഷണൽ ടൂർണമെന്റ് നടത്തിപ്പിന്റെ ഉത്തരവാദിത്വം. ഓരോ വർഷവും അമേരിക്കയിലെ ഓരോ സംസ്ഥാനത്ത് വച്ചാണ് ടൂർണമെന്റ് നടത്താറുള്ളത്. യുവാക്കളുടെ പങ്കാളിത്വത്തിനും അവരുടെ ഭാവി ഉന്നമനത്തിനുമായി രൂപീകരിക്കപ്പെട്ട ഫോമാ മെട്രോ റീജിയൺ യൂത്ത് ഫോറമാണ് ടൂർണമെന്റ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ ദിവസം ന്യൂയോർക്ക് സന്തൂർ റെസ്റ്റോറന്റിൽ റീജിയണൽ വൈസ് പ്രസിഡൻറ് മാത്യു ജോഷ്വയുടെ അദ്ധ്യക്ഷതയിൽ  ചേർന്ന   ഫോമാ മെട്രോ റീജിയൺ എക്സിക്യൂട്ടീവ് കമ്മറ്റിയിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. 2008ൽ രൂപീകൃതമായ ഫോമാ എന്ന സംഘടന യുവാക്കളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും യുവാക്കളെ ലഹരിമരുന്നുകളുടെ ഉപയോഗത്തിൽ നിന്നും പിൻതിരിപ്പിക്കുന്നതിനും ഉദ്ദേശിച്ചാണ് സ്പോർട്സ് ആക്ടിവിറ്റികൾക്ക് ഊന്നൽ നൽകി പ്രവർത്തിക്കുന്നത്. എന്നാൽ ഇതുപോലൊരു വോളീബോൾ ടൂർണമെൻറ് ന്യൂയോർക്ക് മെട്രോ റീജിയൺ ആദ്യമായാണ് സംഘടിപ്പിക്കുന്നത്.  ടൂർണമെന്റിന്റെ നടത്തിപ്പിനായി ഒരു പ്രത്യേക കമ്മറ്റിയും രൂപീകരിച്ചു. വോളീബോൾ ടൂർണമെൻറ് കമ്മറ്റി കൺവീനറായി  ബിഞ്ചു ജോൺ, കോർഡിനേറ്ററായി  അലക്സ് സിബി, അംഗങ്ങളായി റിനോജ്‌ കോരുത്, തോമസ് പ്രകാശ്, ഷാജി വർഗ്ഗീസ്, തോമസ് കോലടി എന്നിവരെ യോഗം ഏകകണ്ഡേന തിരഞ്ഞെടുത്തു. ടൂർണ്ണമെന്റിനോടനുബന്ധിച്ച്  ഒരു സുവനീർ പ്രകാശനം ചെയ്യുന്നതിനും തീരുമാനിച്ചു. സുവനീർ കമ്മറ്റി കൺവീനറായി മാത്യുക്കുട്ടി ഈശോ, കോർഡിനേറ്ററായി സജി എബ്രഹാം, അംഗങ്ങളായി തോമസ് പൈക്കാട്ട്, ജെസ്വിൻ ശാമുവേൽ ലാലി കളപുരക്കൽ, ഷേർളി പ്രകാശ്, ബിബിൻ മാത്യു എന്നിവരെയും യോഗം തെരഞ്ഞെടുത്തു. വോളീബോൾ ടൂർണമെന്റിന്റെ നടത്തിപ്പിലേക്കായി സാമ്പത്തിക ആവശ്യങ്ങൾക്ക് സ്പോൺസർമാരെ കണ്ടെത്തുന്നതിന്  രണ്ടു സബ് കമ്മറ്റികളെയും ചുമതലപ്പെടുത്തി. ഏകദേശം പന്ത്രണ്ടോളം ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുവാൻ സാധ്യത ഉള്ളതായി ടൂർണമെന്റ് സബ് കമ്മറ്റി കൺവീനർ ബിഞ്ചു ജോൺ പ്രസ്താവിച്ചു. വിശദ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടുക:  (1)  Mathew Joshua, RVP...

Read moreDetails

ഫോമയിൽ രണ്ട് പുതിയ മലയാളി സംഘടനകൾക്ക് അംഗത്വം; അംഗസംഖ്യ 90 ആയി

ന്യൂയോർക്ക്: അമേരിക്കയിലെ മലയാളി അസോസിയേഷനുകളുടെ കേന്ദ്ര സംഘമായ ഫോമയിൽ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) പുതിയതായി രണ്ടു സംഘടനകൾക്ക് കൂടി അംഗത്വം നൽകി. ഇതോടെ...

Read moreDetails

വിജയത്തിന്റെ ആകാശത്തിലേക്ക്: ജോൺ ടൈറ്റസിന്റെ ജീവിതം ‘എവിയേഷൻ ആൽക്കമിസ്റ്റ്’ പുസ്തകമാകുന്നു

സൗത്ത് ഫ്ലോറിഡ : അമേരിക്കയിലെ മലയാളികൾക്ക് എന്നും അഭിമാനം കൂടിയായ വ്യവസായിയും സേവനപ്രവർത്തകനുമായ ജോൺ ടൈറ്റസിന്റെ ജീവിതകഥ പുസ്തകമായി എത്തുന്നു. ‘എവിയേഷൻ ആൽക്കമിസ്റ്റ്’ എന്ന പേരിലാണ് പുസ്തകം...

Read moreDetails

അമേരിക്കൻ മലയാളിസമൂഹത്തിൽ അതിജീവനത്തിന്റെ പുതിയ അധ്യായം: ഫോമയിൽ മൂന്ന് പുതിയ സംഘടനകൾ കൂടി അംഗമായി

ന്യൂയോർക്: ലോകമെമ്പാടുമുള്ള മലയാളി സംഘടനകളെ ഏകോപിപ്പിക്കുന്നതിൽ അതുല്യമായ കാതലായ ഫെഡറേഷൻ ഓഫ് മലയാളീ അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ) മൂന്നു പ്രമുഖ മലയാളി സംഘടനകളെ പുതിയതായി അംഗത്വത്തിൽ...

Read moreDetails
Page 3 of 4 1 2 3 4
Skip to toolbar