Latest NewsOther Countries

ബാലിയില്‍ കനത്ത മഴ: വെള്ളപ്പൊക്കത്തില്‍ 14 മരണം; ആറുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.

ജക്കാര്‍ത്ത ∙ ഇന്തോനേഷ്യയിലെ പ്രശസ്ത വിനോദസഞ്ചാര ദ്വീപായ ബാലിയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 14 പേര്‍ മരിച്ചു. കാണാതായ ആറുപേരെക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് ദുരന്തനിവാരണ വിഭാഗം അറിയിച്ചു.

വെള്ളപ്പൊക്കത്തില്‍ വീടുകളും ഹോട്ടലുകളുമടക്കം നിരവധി കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലായി. ഡെന്‍പാസര്‍, ജെംബ്രാണ, ഗിയാന്‍യാര്‍, ക്ലുങ്കുങ്, ബദുങ്, തബാനന്‍ തുടങ്ങിയ മേഖലകളില്‍നിന്ന് നൂറുകണക്കിന് പേരെ ഒഴിപ്പിച്ചു.

ദ്വീപിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. പ്രധാന റോഡുകളിലെ ഗതാഗതവും നിലച്ചിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ മണ്ണിടിച്ചിലുകളും റിപ്പോര്‍ട്ട് ചെയ്തു. നദികള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ആളുകള്‍ ഒഴുകിപ്പോയപ്പോഴാണ് മിക്ക മരണങ്ങളും സംഭവിച്ചത്.

500 ലധികം പേരെ സ്‌കൂളുകളിലേക്കും പള്ളികളിലേക്കും മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. മഴ കുറയുന്നതോടെ മിക്ക പ്രദേശങ്ങളിലുമുള്ള ജലനിരപ്പ് താഴുകയാണ്. തെരുവുകളില്‍നിന്ന് ചെളി, അവശിഷ്ടങ്ങള്‍, പാറകള്‍ എന്നിവ നീക്കം ചെയ്യുന്നതിനായി 500 ഓളം സൈനികരെ വിന്യസിച്ചിട്ടുണ്ട്.

Show More

Related Articles

Back to top button