ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക്

വാഷിംഗ്ടണ്‍ : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് എത്തിയതായി അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ സ്ഥാനത്തേക്ക് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നോമിനേറ്റ് ചെയ്ത സെര്‍ജിയോ ഗോര്‍ വ്യക്തമാക്കി. തീരുവ ബാധ്യതകള്‍ മൂലം തകരാറിലായിരുന്ന ഉഭയകക്ഷി ബന്ധം പുതുവഴിത്തിരിവിലേക്ക് മാറുന്നതിന്റെ വ്യക്തമായ സൂചനയാണിത്.
ഇന്ത്യ-യുഎസ് ബന്ധം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിത്തങ്ങളിലൊന്നാണെന്നും, തന്ത്രപരമായ സഹകരണവും പ്രാദേശിക സ്ഥിരതയും ഉറപ്പാക്കുന്ന മൂലക്കല്ലാണെന്നും സെര്‍ജിയോ അഭിപ്രായപ്പെട്ടു. അടുത്ത ആഴ്ച വാഷിംഗ്ടണില്‍ ഇന്ത്യന്‍ പ്രതിനിധി സംഘം പങ്കെടുക്കുന്ന ചര്‍ച്ചകളില്‍ കരാറിന്റെ വിശദാംശങ്ങള്‍ അന്തിമമാകാനിടയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇന്ത്യക്കാരുമായി ഞങ്ങൾ സജീവമായി ചര്‍ച്ച നടത്തുകയാണ്. വാസ്തവത്തില്‍, ഒരു കരാറിൽ എത്തുന്നതിൽ നിന്ന് ഇപ്പോള്‍ വളരെ അകലെയല്ല. ചര്‍ച്ചകള്‍ അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്” – സെര്‍ജിയോ വ്യക്തമാക്കി.
ആഴ്ചകളോളം നീണ്ടു നിന്ന പ്രക്ഷുബ്ധ സാഹചര്യങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ-യുഎസ് ബന്ധത്തില്‍ ഗണ്യമായ മുന്നേറ്റം രേഖപ്പെടുത്തുന്ന തരത്തിലുള്ള ഈ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.




