AmericaCrimeLatest News

ഡാലസില്‍ 162 കിലോഗ്രാം മെത്ത്‌അംഫെറ്റമിനും, $100,000 തുകയും, തോക്കും പിടികൂടി.

ഡാളസ് :വെസ്റ്റ് ഓക്ക് ക്ലിഫ് ഭാഗത്ത്  മയക്കുമരുന്ന് കടത്തുകാരനെ കുറിച്ചു ലഭിച്ച  വിവരത്തിന്റെ അടിസ്ഥാനമാക്കി, ഡാലസ് പൊലീസ് ഒക്ടോബര്‍ ആദ്യവാരം  നടത്തിയ റെയ്ഡില്‍ 162 കിലോഗ്രാം മെത്ത്‌അംഫെറ്റമിനും, $100,000 തുകയും, തോക്കും പിടികൂടി.

ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.

“160 കിലോയ്ക്ക് മുകളില്‍ മയക്കുമരുന്ന് പിടികൂടുക വലിയ വിജയം തന്നെയാണ്,” എന്ന് ഡെപ്യൂട്ടി ചീഫ് കൈലി ഹോക്സ് പറഞ്ഞു. “സമൂഹ സഹായം നമ്മുക്ക് crime കുറയ്ക്കാന്‍ സഹായിക്കുന്നു.”

പടിഞ്ഞാറന്‍ പട്രോള്‍ ടീമാണ് നടപടികള്‍ കൈക്കൊണ്ടത്. ട്രാഫിക് സ്റ്റോപ്പിനിടെ വാഹനം പരിശോധിക്കുമ്പോഴാണ് മയക്കുമരുന്നും പണവും ആയുധവും കണ്ടെത്തിയത്.

അധികാരികള്‍ കടത്തുവലയം പൂർണ്ണമായി അഴിച്ചുവെയ്ക്കാനുള്ള അന്വേഷണം തുടരുന്നതായി അറിയിച്ചു.

പി പി ചെറിയാൻ

Show More

Related Articles

Back to top button