AmericaLatest NewsNews

അമേരിക്കയിൽ കനത്ത ശൈത്യതരംഗം: കൊളറാഡോയിൽ കൂട്ടിയിടിയിൽ നാല് മരണം, രാജ്യത്തുടനീളം വിമാന സർവീസുകൾ റദ്ദാക്കി.

വാഷിങ്ടൺ : അമേരിക്കയെ പിടിച്ചുകുലുക്കുന്ന കനത്ത ശൈത്യതരംഗ ത്തിനിടയിൽ കൊളറാഡോയിൽ ഉണ്ടായ വൻ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. അതിശക്തമായ കാറ്റിനെ തുടർന്ന് മണ്ണും പൊടിയും ഉയർന്നുപൊങ്ങി കാഴ്ച മങ്ങിയതിനെ തുടർന്ന് ഐ-25 ഹൈവേയിൽ മുപ്പതോളം വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മുപ്പതോളം പേർക്ക് പരുക്കേറ്റ തായി അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് ഹൈവേയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും തുടരുന്നതിനാൽ ഇനിയും അപകടസാധ്യതകൾ നിലനിൽക്കുന്നുവെന്ന് മുന്നറിയിപ്പുണ്ട്.

ഇതിനിടെ രാജ്യമെമ്പാടും മഞ്ഞുവീഴ്ചയും ഐസ് മഴയും ശക്തമായി തുടരുകയാണ്. കാലിഫോർണിയയിലെ മലനിരകളിൽ വരും ദിവസങ്ങളിൽ നാല് അടി വരെ മഞ്ഞ് ലഭിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. വടക്കൻ സംസ്ഥാനങ്ങളിൽ താപനില സാധാരണ നിലയേക്കാൾ വളരെ താഴെയായതോടെ ജനജീവിതം ദുസ്സഹമായി. പല സംസ്ഥാന ങ്ങളിലുമുള്ള റോഡുകളിൽ ഐസ് കട്ടപിടിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

വ്യോമഗതാഗതത്തെയും ശൈത്യതരംഗം ശക്തമായി ബാധിച്ചു. രാജ്യത്തു ടനീളം 4,000-ലധികം വിമാന സർവീസുകൾ റദ്ദാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. ഡാളസ് , ബോസ്റ്റൺ , ചിക്കാഗോ എന്നിവിടങ്ങളിലെ പ്രധാന വിമാനത്താവളങ്ങളിൽ വിമാനങ്ങൾ മണിക്കൂറുകളോളം വൈകിയാണ് സർവീസ് നടത്തുന്നത്. വിമാനങ്ങളിൽ ഐസ് കട്ടപിടിക്കുന്നത് ഒഴിവാക്കുന്നതിനുള്ള നടപടികൾ വൈകലിന് കാരണമായതോടെ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. യാത്രയ്ക്ക് മുൻപ് സർവീസ് വിവരങ്ങൾ പരിശോധിക്കണമെന്ന് എയർലൈനുകൾ നിർദേശിച്ചിട്ടുണ്ട്.

Show More

Related Articles

Back to top button