AmericaKeralaLatest NewsNews

പ്രവാസി ബന്ധു ഡോ. അഹമ്മദിന് ബി .എസ്.എസ് ഹോണർ ബഹുമതി.

തിരുവനന്തപുരം : നാൽപത് വർഷത്തെ വിവിധ രംഗങ്ങളിലെ സാമൂഹ്യ പ്രവർത്തനങ്ങളേയും ഭാരതത്തിൽ ആദ്യമായി 1988 – ൽ വിദേശ ഭാരതീയരുടെ വിശിഷ്യാ പ്രവാസി മലയാളികളുടെ സംഘാടനത്തിനും ക്ഷേമത്തിനും വേണ്ടി ഭഗീരഥ യത്നം നടത്തി പ്രവർത്തിച്ചതിന്റെയും അംഗീകാരമായി ഭാരത സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സാമൂഹ്യക്ഷേമ വിദ്യാഭ്യാസ – നൈപുണ്യ പദ്ധതികളുടെ കേന്ദ്രമായ ഭാരത് സേവക് സമാജിന്റെ (ബി.എസ്.എസ് ) 2026 – ലെ ഹോണറി ബഹുമതി പ്രവാസി സമൂഹത്തിന്റെ കേന്ദ്രീയ സംഘടനയായ എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യാ ദേശീയ ചെയർമാനും പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിൻ ചീഫ് എഡിറ്ററുമായ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദിനു ലഭിച്ചു.


ഏഴാമത്തെ വയസിൽ ബാലജനസഖ്യത്തിന്റെ പ്രവർത്തനങ്ങളിലൂടെ സാമൂഹ്യ ദർശനങ്ങൾ സ്വായത്തമാക്കിയ അഹമ്മദ് ആകാശവാണി തിരുവനന്തപുരം നിലയത്തിൽ ബാലലോകം പരിപാടിയുടെ അവതാരകനായി. അമച്ച്വർ നാടക വേദികളിൽ 18 വയസു മുതൽ സജീവo. 23-ാം വയസിൽ 1975 ൽ ആരംഭിച്ച പ്രവാസ ജീവിതം 2005 ൽ മതിയാക്കി. നാട്ടിലെത്തി പത്രപ്രവർത്തന രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. 2005 ൽ സ്വന്തം പത്രാധിപത്യത്തിൽ പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിൻ ആരംഭിച്ചു.

പ്രവാസികളുടെ ആദ്യ മുഖപത്രമായി ഇപ്പോഴും പ്രസിദ്ധീകരിച്ചു വരുന്നു.
പ്രവർത്തന രംഗം കർമ്മകാണ്ഡമായി സ്വീകരിച്ചു സമൂഹ നന്മക്കായി പ്രവർത്തിച്ച അഹമ്മദിന് 2026 ജൂലൈ മാസം 11 – ന് എഴുപത്തിയഞ്ചു വയസ് പൂർത്തീയാകും. ദേശീയവും അന്തർദേശീയവുമായ 250 ൽ പരം അവാർഡുകൾ ലഭിച്ചിട്ടുണ്ട് മഹാരാഷ്ട്ര സർക്കാരിന്റെ ടാലന്റ് റിക്കാർഡിൽ സ്ഥാനം പിടിച്ചു.

Show More

Related Articles

Back to top button